ശ്രീകണ്ഠപുരം: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നു തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. ഏഴിമലയിലെ ജോയി (50), ചെങ്ങളായി നെല്ലിക്കുന്നിലെ യു.കെ. സജി (40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ശ്രീകണ്ഠപുരം സിഐ വി. അബ്ദുള്‍റഹീം, എസ്ഐ പി.ബി. സജീവ് എന്നിവര്‍ വിശദമായി ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് കഴിഞ്ഞ ഏപ്രില്‍ 21ന് ശേഷം രണ്ടുതവണ പീഡിപ്പിച്ചതായി ജോയ് പോലീസിനു മൊഴി നല്കി. സജി ഒരുവര്‍ഷം മുമ്പാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Related posts
കുടുംബശ്രീ പ്രവർത്തകയെ പഞ്ചായത്ത് പ്രസിഡന്റ് കടന്നു പിടിച്ചു; വായ്പാ സബ്സിഡിയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അതിക്രമം
കണ്ണൂര്‍: കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ...കാസര്‍ഗോട്ട് വന്‍ പാന്‍മസാലവേട്ട; പിടികൂടിയത് 50 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍
കാസര്‍ഗോഡ്: 50 ലക്ഷം രൂപ വിലമതിക്കുന്ന 4,82,514 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളിപ്പറമ്പ് കുറ്റുമൂച്ചിക്കാലിലെ എന്‍.പി.അസ്കര്‍ അലി...കണ്ണൂരിൽ അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന്; 2 പേർ അറസ്റ്റിൽ
കണ്ണൂർ: പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാടാച്ചിറ സ്വദേശി ഷിഹാബ്, കണ്ണൂർ സ്വദേശി നിഹാദ് എന്നിവരെയാണ്...