കൂത്തുപറമ്പ്: എട്ടാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് കടയ്ക്കാലിൽ വിപിൻ കുമാറിനെ (31) യാണ് കൂത്തുപറമ്പ് എസ്ഐ കെ.വി.സ്മിതേഷ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുമ്പാണ് സംഭവം. കൂത്തുപറമ്പ് പാറാലിലെ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന വിപിൻ കുമാർ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
പീഡനവിവരം വിദ്യാർഥി അധ്യാപകരെ അറിയിച്ചു.തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. വിപിൻ കുമാറിനെ ഇന്ന് കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ ഹാജരാക്കും.