
നീലഗിരി: സ്കൂള്‍ വിദ്യാര്‍ഥിനിയായ പന്ത്രണ്ടുകാരിയെ പീഡീപ്പിച്ച ടെയ്ലറെ അറസ്റ്റുചെയ്തു. ഊട്ടി കേത്തി കുമാര്‍ വടിവേല്‍ (60) ആണ് അറസ്റ്റിലായത്. ടെയ്ലറായ ഇയാള്‍ ഏതാനുംദിവസങ്ങളായി പെണ്‍കുട്ടിയെ ലൈംഗിമായി ദുരുപയോഗം ചെയ്തിരുന്നു.
ഇതേ തുടര്‍ന്നു അസുഖബാധിതയായ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഊട്ടി ഓള് വിമന്‍സ് പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോക്സോ ആക്ട് പ്രകാരം അറസ്റ്റുചെയ്തത്.