കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവും 1.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വൈത്തിരി അച്ചൂരാനം അഞ്ചാം നന്പർ കോളനിയിലെ ബാലനെയാണ്(33) പോക്സോ കോടതി ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്.
പ്രതി പിഴ അടച്ചാൽ പെണ്‍കുട്ടിക്കു നൽകണം. വിക്ടിം കോന്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ബാലികയ്ക്കു നൽകാനും കോടതി ഉത്തരവായി. 2015ലാണ് കേസിനു ആസ്പദമായ സംഭവം.
പെണ്‍കുട്ടി ആശുപത്രിയിൽ പ്രസവിച്ചതിനെത്തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുഞ്ഞിന്റെ പിതാവ് ബാലനാണെന്നു ശാസ്്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.
വൈത്തിരി സി.ഐ.ഹിദായത്തുല്ല മാന്പ്രയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി.