മൂവാറ്റുപുഴ: സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയിൽ. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍വീട്ടില്‍ ഷാജി (ഷിജിൽ-49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോണ്‍ എടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് വന്നപ്പോള്‍ കുടിശിക തീര്‍ക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി.
തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തില്‍ മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.