ചാവക്കാട്: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ മനക്കപ്പടി നീലുവീട്ടില്‍ ലോറന്‍സി (37)നെയാണ് ചാവക്കാട് സിഐ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചാവക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ പരിചയപ്പെട്ടത്. മിസ്ഡ്കോള് വഴി പെണ്‍കുട്ടിയുമായി തുടങ്ങിയ ബന്ധം വളരുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്നു പെണ്‍കുട്ടി വീട്ടിലെത്താതായതിനെ തുടര്‍ന്ന് പിതാവ് ചാവക്കാട് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചാവക്കാട് എസ്ഐ എം.കെ രമേഷ്, സീനിയര്‍ സിപിഒമാരായ സന്തോഷ്, അസീസ്, കെ.വി.മാധവന് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.