പയ്യന്നൂര്‍: പന്തല്‍ പണിക്കിടയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ.
യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജന.സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷാണ്(37) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്.
ഈമാസം 22-നായിരുന്നു പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചു പഠിക്കുന്ന പതിനൊന്നുകാരനെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയത്.
കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ വകുപ്പുപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് വൈകുന്നേരം പയ്യന്നൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.