ബംഗളൂരു: കർണാടകയിൽ കൗമാരക്കാരിയായ പെൺകുട്ടിയെ നാലു പേർ തട്ടിക്കൊണ്ടുപോയി 10 ദിവസം കൂട്ടമാനഭംഗത്തിനിരയാക്കി. ബംഗളൂരുവിലെ ലോഡ്ജിൽ താമസിപ്പിച്ചായിരുന്നു പീഡനം. സംഭവത്തിൽ നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇതിൽ മൂന്നു പേർ 22 നും 25 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ലോഡ്ജ് ഉടമയായ അമ്പത്തഞ്ചുകാരനാണ് അറസ്റ്റിലായ നാലാമൻ. ബംഗളൂരുവിന് സമീപം വൈറ്റ്ഫീൽഡിൽ ചായക്കടനടത്തുയാളാണ് പ്രധാന പ്രതി. ഇയാളും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ ഇയാൾ ലോഡ്ജിലെത്തിക്കുകയും സുഹൃത്തുക്കൾക്കൊപ്പം പീഡിപ്പിക്കുകയുമായിരുന്നു.
കെകെ പുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബർ 30 ന് പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി പിതാവ് പരാതി നൽകിയിരുന്നു.