ലക്നോ: ഉത്തർപ്രദേശിൽ പതിനെട്ടുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാനഭംഗ ദൃശ്യങ്ങൾ പകർത്തുകയും പ്രതികൾ തന്നെ ഇത് പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
യുപിയിലെ ഹാമിർപുർ ജില്ലയിലായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.കഴിഞ്ഞ മാസം 24 ന് ആണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായത്. ഉച്ചയ്ക്ക് വയലിലേക്കുപോയ പെണ്‍കുട്ടിയെ യുവാക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനം ഇവർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇവർ ഭീഷണിപ്പെടുത്തി.