ആര്യനാട്: ഭാര്യയുടെ അനുജത്തിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. വെളിയന്നൂർ സ്വദേശിനിയായ 17 വയസുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ മൂന്നിനാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ ആര്യനാട് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കരിപ്പൂർ സ്വദേശി പിടിയിലായത്.
ഇയാൾക്കെതിരെ പോസ്കോ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ആര്യനാട് സിഐ എസ്. അനിൽ കുമാർ, എസ്ഐ അജീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.