ചവറ : പോക്സോ പ്രകാരം വ്യദ്ധനായ യാചകൻ അറസ്റ്റിൽ.കരുനാഗപ്പള്ളി താമരക്കുളം പിന്നകുട്ടി കോളനിയിൽ അബ്ദുൾ റഹ്മാൻ കുഞ്ഞി ( 67 ) നെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത് .
പന്മനയിലെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ഭിക്ഷ യാചിച്ച് ചെന്ന ഇയാൾ മുറ്റത്ത് രണ്ട് കുട്ടികൾക്കൊപ്പം കളിച്ചുക്കൊണ്ടിരുന്ന മൂന്നര വയസുകാരിയോട് ഇയാളുടെ സ്വകാര്യ ഭാഗം കാണിച്ച് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചു.
സംഭവം കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.