അടൂർ: വിവാഹ വാഗ്ദാനം നല്കി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 21 കാരനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് കൊച്ചുവിളയിൽ വീട്ടിൽ ജോജി ജോണിനെയാണ് കൊടുമൺ എസ്ഐ ആർ.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹ വാഗ്ദാനം നല്കി പെൺകുട്ടിയെ ഇയാൾ നിരന്തര പീഡനത്തിനിരയാക്കിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്.
പെയിന്റിംഗ് തൊഴിലാളിയായ ജോജിയുടെ പേരിൽ എടിഎമ്മിൽ നിന്നും പണം അപഹരിച്ച കേസ് നിലവിലുണ്ട്. അറസ്റ്റുചെയ്ത ജോജിയെ റിമാൻഡു ചെയ്തു.