വടകര: വിവാഹ വാഗ്ദാനം നൽകി പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വടകര ഐസ് റോഡ് അങ്ങേപീടികയിൽ മുഹമ്മദ് അഫ്രീദിനെയണ് (19) എസ്ഐ ഷൈൻ അറസ്റ്റ് ചെയ്തത്.
സുഹൃത്ത് വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടിലും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിനടുത്തുവച്ച് കാറിലും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പോക്സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോഴിക്കോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.