കഠിനംകുളം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
പെരുമാതുറ പിഎച്ച്സിക്ക് സമീപം റാഫി മൻസിലിൽ അഫ്സൽ(31) ആണ് പോലീസിന്റെ പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴി ആറു മാസം മുന്പാണ് പ്രതി 17 വയസുള്ള പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.
വിവാഹിതനായിരുന്നുവെന്നും ബന്ധം വേർപെടുത്തി വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കഠിനംകുളം സിഐ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.