വടക്കാഞ്ചേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഏഴു പവൻ സ്വർണ്ണാഭരണങ്ങളും 2, 20,000 രൂപയും തട്ടിയെടുത്തുവെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ആറ്റൂർ സ്വദേശി തടത്തിൽ വീട്ടിൽ അജീഷിനെയാണ് (25) മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയെ രണ്ടര വർഷമായി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അജിഷ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതറിഞ്ഞ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പല തവണയായി സ്വർണ്ണവും പണവും ഇയാൾ സ്വന്തമാക്കിയതായും യുവതി പരാതിയിൽ പറയുന്നു. എസ്ഐ എസ്.അരുണ്ഷയാണ് അജീഷിനെ അറസ്റ്റു ചെയ്തത്.