പന്തളം: ഫേസ്ബുക്കിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ പകർത്തി, അത് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പണയിൽ അഖിൽ ഭവനിൽ അഖിലാണ്(23) അറസ്റ്റിലായത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട പന്തളം സ്വദേശിനികളായ പെൺകുട്ടികളുടെ രക്ഷിതാക്കൾ അടൂർ ഡിവൈഎസ്പി ആർ.ജോസിന് നല്കിയ പരാതിയിലാണ് അറസ്റ്റ്.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സമാനമായ രീതിയിൽ പല പെൺകുട്ടികളും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. പന്തളം എസ്ഐ ബി.സജീഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്.കെ, സാജുദ്ദീൻ, ആർ. ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.