വെച്ചൂച്ചിറ: പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയില്‍ ആല്ബിന് വര്‍ഗീസാണ് (ജിനു, 18) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 26 ന് സ്കൂളില്‍ പോയിട്ട് പെണ്‍കുട്ടി തിരികെ വരാതിരുന്നതിനേതുടര്ന്നുള്ള പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവാവ് സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി.
പിറ്റേന്ന് വൈകുന്നേരം നാലിന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇരുവരെയും കണ്ടെത്തി്. വെച്ചൂച്ചിറ പോലീസ് പെണ്‍കുട്ടിയെ കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലേക്കും ആല്‍ബിനെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും മാറ്റി.
പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ സ്റ്റേഷന് പരിസരത്തുള്ള ചൈല്‍ഡ് ഫ്രണ്ട്ലി റൂമിലെത്തിച്ചു മൊഴി രേഖപ്പെടുത്തി.
സ്കൂട്ടർ പണയംവച്ചത്
യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. കൂടാതെ പ്രതി പലതവണ ലൈംഗിക അതിക്രമം കാണിച്ചതായും വ്യക്തമായി.
വെച്ചൂച്ചിറ പോലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. ഇരുവരെയും സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്നശേഷം, ഇന്നലെ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ പ്രതി ഉപയോഗിച്ച സ്കൂട്ടര്‍, യാത്രക്കിടയില്‍ കൈവശമുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ കൊല്ലം കിളികൊല്ലൂര്‍ കൊക്കാലവയലില്‍ ഷഫീക് എന്നയാള്‍ക്ക് 8000 രൂപക്ക് പണയം വച്ചിരുന്നു.
ഇത് പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ സ്കറിയ, എസ്ഐ ജി. സണ്ണിക്കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.