കൊല്ലം :യുവതിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ആൾ പോലീസ് പിടിയിലായി. ഓയൂർ തച്ചക്കോട് മനങ്ങാട് അൽതാഫ് മൻസിലിൽ അൽതാഫ് (23) ആണ് പോലീസ് പിടിയിലായത്.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞ് വരുന്ന നാല് വയസുളള കുട്ടിയുടെ അമ്മയായ യുവതിയുമായി ഇയാൾ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയത്തിലായത്.
തുടർന്ന് ഇയാൾ വിവാഹ വാഗ്ദാനം നൽകി കേരളപുരത്തും കരിക്കോടുമുളള വീടുകളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരവേയും ഇയാൾ അവിടെ വച്ചും ഇവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് യുവതിയുടെ പരാതിയിൽ കിളികൊല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.