കു​ഞ്ഞി​നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സ്: രണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വൈ​പ്പി​ൻ: കു​ഞ്ഞി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യാ​യ വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ രണ്ടു യുവാക്കൾ അ​റ​സ്റ്റി​ൽ. എ​ട​വ​ന​ക്കാ​ട് സ്വദേശികളായ അ​ൻ​സാ​ർ (28), ഇ​ൻ​ഷാ​ദ് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ വീ​ട്ട​മ്മ​യു​ടെ കു​ട്ടി​യെ കൊ​ല്ലു​മെ​ന്നു ഭീഷണിപ്പെടുത്തി ക​ഴി​ഞ്ഞ മാ​സം 28ന് ​ ഇൻഷാദിന്‍റെ വീ​ട്ടി​ൽ വ​ച്ചാണ് ബ​ലാ​ത്സം​ഗം ചെ​യ്ത​തെന്ന് ഞാറയ്ക്കൽ പോലീസ് പറഞ്ഞു. വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​ക​ളെ ഞാ​റ​ക്ക​ൽ സിഐ സ​ജി​ൻ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട് ഭാ​ഗ​ത്തുനിന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.

Related posts