ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാക്കളെ ചെങ്ങന്നൂർ പോലീസ് പിടികൂടി.
സ്വകാര്യ ബസ് കണ്ടക്ടറായ ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്തിൽ അരുൺ (അനീഷ്-31), ടാക്സി ഡ്രൈവർ ശൂരനാട് നോർത്ത് ഇടപ്പണയം പാറക്കാവ് മനുഭവനത്തിൽ മനുമോഹൻ (28) എന്നിവരെയാണ് സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്ഐമാരായ എം.സി. അഭിലാഷ്, ബാലാജി എസ്. കുറുപ്പ്, അനിലാകുമാരി, സിപിഒമാരായ അതുൽ ഷൈൻ എന്നിവരടങ്ങുന്ന പോലീസ് രണ്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിൽ അരുണിനെ ആനയടിയിൽനിന്നും മനുവിനെ കുമ്പഴനിന്നും പിടികൂടുകയായിരുന്നു.
അരുൺ നൂറനാട്, വള്ളികുന്നം സ്റ്റേഷനുകളിലെ പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.