പത്തനാപുരം: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവറായ യുവാവ് കസ്റ്റഡിയിൽ.അലിമുക്ക് വെട്ടിതിട്ട ചരുവിളവീട്ടിൽ അരുൺ ദേവ് (24) ആണ് കസ്റ്റഡിയിലായത്. ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അലിമുക്ക് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ അരുൺ ദേവ് പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടാറുള്ളതായും ഓട്ടോയിൽ പല പ്രാവിശ്യം ഒരുമിച്ച് യാത്ര ചെയ്തിട്ടുള്ളതായും പറയുന്നു.
ഇന്നലെ പുന്നലയിൽ കാർഷിക മേളയോടനുബന്ധിച്ച് നടന്ന മഡ് ഫുട്ബാൾ മത്സരം കാണാനെത്തിയ പെൺകുട്ടിയെ അനുനയിപ്പിച്ച് ഓട്ടോയിൽ കയറ്റി വിജനമായ വനാതിർത്തിയിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ ബന്ധുക്കൾ ചികിത്സയ്ക്കായി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം പത്തനാപുരം എസ്.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ വെട്ടിത്തിട്ടയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവത്തിൽ അരുൺ രാജിന്റെ സഹായികളായ രണ്ട് പേരെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
പുന്നല സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വിവാഹം കഴിച്ചതിലും,ഇടമൺ വെള്ളിമല സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിനു വേണ്ടി വീട്ടിൽ നിന്ന് വിളിച്ചിറക്കിയതിലും പോക്സോ നിയമപ്രകാരം കേസ്സിലെ പ്രതിയാണ് അരുൺ രാജ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.