തലശേരി: വീട്ടിൽനിന്നു ട്യൂഷന് പോയ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വടകര സ്വദേശി അഷ്റഫിനെ (47) യാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്ചെയ്തത്.
വീട് വിട്ടിറങ്ങിയ പതിനാറുകാരനെ വടകര ബസ് സ്റ്റാൻഡിൽ നിൽക്കവെ അഷ്റഫ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
വടകരയിൽനിന്നു കണ്ണൂരിലെത്തിയ വിദ്യാർഥിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. വടകര ബസ് സ്റ്റാൻഡിലെ സിസിടിവിയിൽനിന്നാണ് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.