ഹരിപ്പാട്: മധ്യവയസ്കയെ ബന്ധു മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കൽ തറയിൽ കടവിൽ മീനത്ത് പ്രസന്നൻ (52) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ എന്ന വ്യാജേന മധ്യവയസ്കയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ എത്തിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.
ഉച്ചയോടെ ഇവരെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്ത് എത്തിക്കുകയും ചെയ്തു. തുടർന്ന് ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയും തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിനുശേഷം ഓച്ചിറയിലേക്കു പോയ പ്രതിയെ അവിടെയെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ പി.എസ്. സുബ്രഹ്മണ്യന്റെ നിർദേശാനുസരണം എസ്ഐമാരായ രതീഷ് ബാബു, വർഗീസ് മാത്യു, സിപിഒമാരായ രാഹുൽ ആർ. കുറുപ്പ്, ജഗന്നാഥൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.