ഏറ്റുമാനൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഏതാനും വർഷങ്ങളായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിരന്പുഴ സ്വദേശി ഓട്ടോ ഡ്രൈവർക്കെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവറും പരാതിക്കാരിയായ യുവതിയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. മുൻപ് വിവാഹിതനായിരുന്ന ഇയാൾ പിന്നിട് ഈ ബന്ധം വേർപിരിയുകയായിരുന്നു.
അതിന് ശേഷമാണ് യുവതിയുമായി പ്രണയത്തിലായത്. അതിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുവാൻ രജിസ്റ്റർ ഓഫീസിൽ ഇരുവരും ചേർന്ന് അപേക്ഷ നല്കി. ഇതിന്റെ ഭാഗമായി നോട്ടീസ് ഇടുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം ആദ്യ വിവാഹത്തിലെ മക്കൾക്ക് ഈ ബന്ധത്തോട് താല്പര്യം ഇല്ല എന്ന കാരണം കൊണ്ട് വിവാഹത്തിൽ നിന്നും പിൻമാറി.
പിന്നീട് ഇയാളെ അനുനയിപ്പിക്കാൻ യുവതിയുടെ വീട്ടുകാർ ശ്രമിച്ചു എങ്കിലും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതൊടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഏറ്റുമാനൂർ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.