കോട്ടയം: പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പോലീസ് പിടികൂടിയ രണ്ടാനച്ഛനെ കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അയർക്കുന്നം സ്വദേശിയായ 48കാരനെയാണു കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നവെന്നു പോലീസ് പറഞ്ഞു.
ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ അയർക്കുന്നം പോലീസിൽ പരാതി നൽകുകയായിരുന്നു.
അച്ഛൻ മരണപ്പെട്ടതോടെ കുടുംബത്തിന്റെ രക്ഷകനായെത്തിയ ഇയാൾ രണ്ട് വർഷമായി ഇവരോടൊപ്പമാണ് താമസം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണു കേസെടുത്തത്.