കോയന്പത്തൂർ: വിവാഹവാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ ആക്ട് പ്രകാരം അറസ്റ്റുചെയ്തു. തുടിയല്ലൂർ ഇടയാർപ്പാളയം ബാലകൃഷ്ണനാണ് (25) അറസ്റ്റിലായത്. പതിനേഴു വയസുകാരി വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറുടെ പരിശോധനയിൽ നാലുമാസം ഗർഭിണിയാണെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്നു രക്ഷിതാക്കൾ വനിതാ സെല്ലിൽ പരാതി നല്കി. പോലീസ് അന്വേഷണത്തിൽ ബാലകൃഷ്ണൻ വിവാഹവാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു കണ്ടെത്തി. തുടർന്നാണ് പോക്സോ ആക്ടിനു കീഴിൽ അറസ്റ്റുചെയ്തത്.