മല്ലപ്പള്ളി: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആനിക്കാട് മാരിക്കൽ ബാബുവിന്റെ മകൻ ശരത് ബാബു(20)വിനെ പോലീസ് അറസ്റ്റുചെയ്തു. ആനിക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. മല്ലപ്പള്ളി സിഐ സഞ്ജയ്, കീഴ്വായ്പൂര് എസ്ഐ വി.എസ്.ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
