കോട്ടയം: നവവധുവിനെ കയറിപ്പിടിച്ച പുല്ലുവെട്ടുകാരൻ അറസ്റ്റിലായി. കറുകച്ചാലിലാണ് സംഭവം.മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടുന്ന വെള്ളാവൂർ സ്വദേശി ബിജു തോമസ് (46) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കറുകച്ചാൽ സ്റ്റേഷൻ പരിധിയിലെ ഒരു നവവധുവിനെ കയറിപ്പിടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
ദിവസവും പുല്ലുവെട്ടു കഴിയുന്പോൾ മെഷീൻ സൂക്ഷിക്കുന്നത് നവവധുവിന്റെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ പത്തൊൻപത് വയസുള്ള നവവധുവിനെ കയറിപ്പിടിച്ചത്.
മണിമലയിലും സമാനമായ കേസിൽ പ്രതിയാണ് ഇയാളെന്ന് കറുകച്ചാൽ പോലീസ് പറഞ്ഞു. പുല്ലുവെട്ടാൻ ചെല്ലുന്ന സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടെന്നും പോലീസ് പറഞ്ഞു.