കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിച്ചെന്ന പരാതിയിൽ ഞീഴൂരിലെ ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ഞീഴൂർ മുൻ മണ്ഡലം പ്രസിഡന്റായിരുന്ന ജോസ് പ്രകാശ് (58) നെ ആണ് ഇന്നലെ രാത്രിയിൽ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിനെ തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
തന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നതായി പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പോലീസ് സംഘത്തിന് പെണ്‍കുട്ടി നൽകിയെ മൊഴിയെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2017 മുതൽ പ്രതിയുടെ പീഡനം ആരംഭിച്ചിരുന്നതായാണ് പെണ്‍കുട്ടി മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
പോക്സോ, ഐറ്റി ആക്ടുകൾ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുടെത് ഉൾപ്പെടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കടുത്തുരുത്തി സിഐ കെ.പി. ശിവൻകുട്ടി പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും സിഐ പറഞ്ഞു.