നാദാപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഹോട്ടല്‍ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വളയം സ്വദേശി കുണ്ടം ചാലിൽ ജാഫർ (32) ആണ് അറസ്റ്റിലായത്. വളയം കുയ്തേരി റോഡിലെ അപസ് ര ചായക്കടയില്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം.
കടയില്‍ ചായ കുടിക്കാനെത്തിയതിനിടെ പതിനഞ്ച് കാരനായ വിദ്യാര്‍ഥിയെ ശല്യം ചെയ്യുകയായിരുന്നു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥി വിവരം പുറത്ത് പറഞ്ഞതോടെ ഒരു സംഘം ഹോട്ടലില്‍ കയറി തൊഴിലാളിയായ യുവാവിനെ ഹോട്ടലില്‍ നിന്ന് വലിച്ച് പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
ഇതിനിടയില്‍ സ്ഥലത്തെത്തിയ വളയം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പും ഇയാള്‍ ഇത്തരത്തില്‍ ശല്യം ചെയ്തതായി വിദ്യാര്‍ഥി പോലീസിന് മൊഴി നല്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.