പത്തനംതിട്ട: ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 63കാരനെ അഞ്ചുവർഷം കഠിനതടവിനും അരലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. തിരുവല്ല പോലീസ് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയായ പെരിങ്ങര മേപ്രാൽ കണിയാൻതറ തുണ്ടിപ്പറന്പിൽ കുരുവിള ടി. ചെറിയാനെ (രാജൻ)യാണ് പോക്സോ സ്പെഷൽ കോടതി ശിക്ഷിച്ചത്.
പിഴ ഒടുക്കാത്തപക്ഷം മൂന്നുമാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം.ആറ്റുമീൻ നൽകാമെന്നു പറഞ്ഞ് കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ കാണാതായപ്പോൾ തിരക്കിയെത്തിയ മാതാവ് ഇയാളെ സംശയാസ്പദമായി കാണുകയായിരുന്നു.