വര്‍ക്കല: സ്കൂള്‍ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. വര്‍ക്കല കൊട്ടുമൂല തെക്കേതില്‍ വീട്ടില്‍ നാസറുദീന്‍ ( 21) ആണ് പോലിസ് പിടിയിലായത്. വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. വി. രമേശ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു, എസ്ഐ ശശിധരന് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്കൂള്‍ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; കൊട്ടുമൂല തെക്കേതില്‍ വീട്ടില്‍ നാസറുദീന്‍ ആണ് പോലിസ് പിടിയിലായത്
