ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. പ്ലസ്ടൂ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ 27ന് രാത്രിയിൽ തിരുവനന്തപുരം സ്വദേശി, പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 40കാരൻ കടന്നു പിടിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്ലസ്ടു വിദ്യാർഥിനെ അയൽവാസിയായ മധ്യവയസ്കൻ പിഡീപ്പിക്കാൻ ശ്രമിച്ചതായി പരാതി
