തിരുവനന്തപുരം: പട്ടാപ്പകൽ റോഡിലൂടെ നടന്ന് പോകുകയായിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വട്ടപ്പാറ പള്ളിവിള ചിത്രാഭവനിൽ ചിത്രസേനൻ (45) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ശ്രീകാര്യം ഗാന്ധിപുരത്തിന് സമീപത്തെ ഇടറോഡിലൂടെ നടന്ന് പോകുകയായിരുന്ന അറുപത്തിയെട്ടുകാരിയെ ഇയാൾ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വയോധിക നിലവിളിച്ച് ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ശ്രീകാര്യം എസ്എച്ച്ഒ ബിനീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.