കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവും വ്യാപാരിയും അറസ്റ്റില്‍. അട്ടക്കണ്ടത്തെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ എം.വി.തമ്പാന് (55), റബര്‍ വ്യാപാരി സജി (51) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ സജിയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടതും സംസാരിച്ചതും എല്ലാം സജിയായിരുന്നു.
ഡോക്ടര്‍മാരോട് പെണ്‍കുട്ടിയുടെ വയസ് 19 ആണെന്നു സജി പറയുകയും ചെയ്തു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു ഡോക്ടര്‍മാര്‍ കൂടെയുണ്ടായ സജിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച കടുത്ത വയറുവേദനയെത്തുതുടര്ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ പെണ്‍കുട്ടി ഡോക്ടറോട് വയസ് 16 എന്നു വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു.
പെണ്‍കുട്ടിയെ അമ്പലത്തറ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന വിവരം പെണ്‍കുട്ടി പോലീസിനോടു പറഞ്ഞത്.