ബാർസിലോന: പീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. മൂന്നു ദിവസത്തെ വിചാരണയ്ക്കുശേഷമാണ് മൂന്നംഗ സമിതിയുടെ വിധി.
2022 ഡിസംബർ 31ന് പുതുവർഷ ആഘോഷത്തിനിടെ ബാർസിലോനയിലെ നിശാ ക്ലബ്ബിലെ ശുചിമുറിയിൽവച്ച് യുവതിയെ ഡാനി ആൽവസ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
യുവതിയുടെ സമ്മതമില്ലാതെയാണ് ആൽവസ് ലൈംഗിക ബന്ധത്തിൽലേർപ്പെട്ടതെന്ന് കോടതി വിചാരണയിൽ തെളിഞ്ഞു. എന്നാൽ കുറ്റം ചെയ്തിട്ടിട്ടില്ലെന്ന് ആൽവസ് കോടതിയിൽ പറഞ്ഞു.
വിധിക്കെതിരെ താരത്തിന് അപ്പീൽ നൽകാൻ അവസരമുണ്ട്. കഴിഞ്ഞ ജനുവരി 20ന് അറസ്റ്റിലായ ഡാനി ആൽവ്സ് നിലവിൽ ജയിലിലാണ്.