കോൽക്കത്ത: ചികിത്സയ്ക്കെത്തിയ രോഗിയെ മരുന്ന് നൽകി മയക്കിക്കിടത്തി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്നാബാദിലാണ് സംഭവം.
പീഡനത്തിനിരയായ യുവതിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതിയായ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി പോയിരുന്നതായി യുവതി പരാതിയിൽ പറയുന്നു.
മയക്കുമരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലാക്കിയതിന് ശേഷം ഡോക്ടർ തന്നെ പീഡിപ്പിച്ചുവെന്നും തന്റെ നഗ്ന ചിത്രങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും നിരവധി പ്രാവശ്യം ഡോക്ടർ പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
കൂടാതെ തന്നെ ഭീഷണിപ്പെടുത്തി 4,00,000 രൂപ തട്ടിയെടുത്തതായും അവർ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.