പയ്യന്നൂർ: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് പിതാവ് മകളെ ദുരുപയോഗം ചെയ്യാൻ തുടങ്ങിയത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയശേഷം വൈദ്യ പരിശോധനയും നടത്തി.
പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് പയ്യന്നൂരിന്റെ താത്കാലിക ചുമതലയുള്ള സിഐ പി.കെ. സുധാകരനും സംഘവും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മുപ്പത്തിയെട്ടുകാരനായ പിതാവിനെ കോടതി റിമാൻഡ് ചെയതു.