കൽപ്പറ്റ: കന്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനഞ്ച് വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെ റിമാൻഡ് ചെയ്തു. രണ്ടു വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ 2017 മുതൽ 2018 ഡിസംബർ വരെ പലദിവസങ്ങളിലായി വീട്ടിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
തുടർന്ന് കുട്ടി അധ്യാപികയോടെ ഇക്കാര്യം തുറന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ പരാതി കന്പളക്കാട് പോലീസിന് കൈമാറുകയുമായിരുന്നു.
കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ കന്പളക്കാട് എസ്ഐ നിഷിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.