പേരൂര്‍ക്കട: രണ്ടര വയസുള്ള സ്വന്തം മകളെ മാസങ്ങളായി ലൈംഗികചൂഷണം നടത്തിവന്ന പിതാവിന് ഒടുവില്‍ ജയില്‍. മുട്ടട സ്വദേശി ആണ് റിമാന്‍ഡിലായത്. തന്റെ രണ്ടരവയസ്സുകാരിയായ മകളെ ഇയാള്‍ മാസങ്ങളായി ശാരീരികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പേരൂര്‍ക്കട എസ്.ഐ അറിയിച്ചു.
കുട്ടിക്ക് പ്രശ്നം ഉണ്ടായതോടെ മാതാവ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിയുന്നത്. മാതാവിന്റെ പരാതിയിലാണ് പ്രതിക്കെതിരേ അന്വേഷണവും അറസ്റ്റും ഉണ്ടായത്.