തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന മധ്യവയസ്കനെ കല്ലന്പലം പോലീസ് അറസ്റ്റ് ചെയ്തു. കല്ലന്പലം സ്വദേശിയായ ഷിബു എന്ന് വിളിക്കുന്ന ഫ്രാൻസിസ് (46) ആണ് അറസ്റ്റിലായത്. ബാലീകയെ പീഡിപ്പിച്ച ശേഷം തമിഴ്നാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
കല്ലന്പലം എസ്ഐ. അഭിലാഷ് , ഗ്രേഡ് എഎസ്ഐമാരായ ജോയി, സനിൽകുമാർ, സിപിഒമാരായ ഷാൻ, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.