പോത്തന്‍കോട് : പീഡനശ്രമത്തിനു സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഗോവയില്‍ അറസ്റ്റില്‍. മംഗലപുരം ഏരിയാ കമ്മിറ്റി സെക്രട്ടറി ജി.വിനോദാണ് മഡ്ഗാവു പോലീസ് സ്റ്റേഷനില്‍ അറസ്റ്റിലായത്.
ലണ്ടനിലേക്കു കൊണ്ടുപോകാമെന്നു വാഗ്ദാനം നൽകി പെണ്‍കുട്ടിയെ ഗോവയിലെത്തിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറി യിൽ നിന്നു നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി റിസപ്ഷനിലെത്തി പരാതി പറഞ്ഞു. തുടര്‍ന്നു ലോഡ്ജ് അധികൃതര്‍ പോലീസിൽ അറിയിക്കുകയായിരുന്നു. അറസ്റ്റുചെയ്ത വിനോദിനെ റിമാന്‍ഡ് ചെയ്തു.