കല്ലൂർ: ഏഴുവയസുകാരിയെ രണ്ടു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചുവന്ന അറു പത്തെട്ടുകാരൻ അറസ്റ്റിൽ. കാവല്ലൂർ ചെറുവാൾ മരാശാരി ഗംഗാധരനാ (68)ണ് അറസ്റ്റിലായത്. സ്കൂളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കൗണ്സിലിംഗിലൂടെയാണു സംഭവം പുറത്തറിഞ്ഞത്.
ഗംഗാധരൻ ഉപദ്രവിച്ചിരുന്നതായും സംഭവം മാതാപിതാക്കളെ അറിയിച്ചിരുന്നതായും കുട്ടി കൗണ്‍സിലിംഗിൽ വെളിപ്പെടുത്തി. കമ്മിറ്റി വിവരമറിയിച്ചതിനെത്തുടർന്ന് പുതുക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.