അവധിക്കാലം ആഘോഷിക്കാനെത്തിയ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ചു; മുത്തച്ഛന് 28വർഷം കഠിന തടവ്;  മുണ്ടക്കയത്തെ സംഭവം ഇങ്ങനെ…


മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​മ്മ​യു​ടെ അ​ച്ഛ​ന് 28 വ​ർ​ഷം ക​ഠി​ന ത​ട​വും 3.02 ല​ക്ഷം രൂ​പ പി​ഴ​യും.

മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണു പ്ര​തി​യെ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി-​ഒ​ന്ന് ജ​ഡ്ജി കെ.​എ​ൻ. സു​ജി​ത്ത് ശി​ക്ഷി​ച്ച​ത്.

2020 സെ​പ്റ്റം​ബ​ർ 19 മു​ത​ൽ 2020 ഒ​ക്ടോ​ബ​ർ 26 വ​രെ​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​തി​ജീ​വി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി പി​രി​ഞ്ഞു​ക​ഴി​യു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​ര​നും കോ​ണ്‍​വെ​ന്‍റി​ൽനി​ന്നാ​ണു വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്ത് ഇ​രു​വ​രും മാ​താ​പി​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്.

2019 മു​ത​ലു​ള്ള അ​വ​ധി​ക്കാ​ല​ത്ത് വീ​ട്ടി​ൽ വ​ന്നു നി​ന്നി​രു​ന്ന​പ്പോ​ഴാ​ണു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. തുട​ർ​ന്ന് അ​മ്മ മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഇ​ൻ​സ്പെ​ക്ട​ർ വി. ​ഷൈ​ൻ​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എം.​എ​ൻ. പു​ഷ്ക​ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related posts

Leave a Comment