കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.കായംകുളം പെരുങ്ങാല സ്വദേശിയായ ജയകുട്ട ( 28)നാണ് പിടിയിലായത്.പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു ഏറെനാളുകളായി പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കർണാടകയിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. പട്ടാളത്തിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ ഇയാൾ പിന്നീട് ജോലിക്കു പോയിരുന്നില്ല. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പട്ടാളത്തിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ യുവാവ് അറസ്റ്റിൽ
