കാട്ടാക്കട : മലയിൻകീഴ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ രണ്ടു പേരെയും ഒരാളുടെ അമ്മയേയും അറസ്റ്റ് ചെയ്തു. പാലോട് നന്ദിയോട് ആലംപാറ സ്വദേശമായുള്ള ഇപ്പോൾ കഠിനംകുളം പാടിക്കവിളാകത്തു താമസിക്കുന്ന കൊച്ചുമോൻ എന്നു വിളിക്കുന്ന ആകാശ്( 22), പേയാട് ചെറുപാറ അശ്വതി ഭവനിൽ സ്വദേശവും ഇപ്പോൾ വിളവൂർക്കൽ കോളച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന അപ്പു എന്നു വിളിക്കുന്ന ജിജിൻ( 24) എന്നിവരെയാണ് മലയിൻകീഴ് സി ഐ ടി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവർക്ക് ഒത്താശ ചെയ്ത ജിജിന്റെ അമ്മ ഗീതയേയും അറസ്റ്റ് ചെയ്തു. ആകാശ് കഴക്കൂട്ടം, കഠിനംകുളം എന്നീ സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളിലേയും പീഡനക്കേസുകളിലേയും പ്രതിയാണ്. ജിജിൻ വിളപ്പിൽശാല സ്റ്റേഷനിലെ മോഷണക്കേസുകളിലേയും പ്രതിയാണ്. കാട്ടാക്കട കോടതി പ്രതികളെ റിമാൻഡ് ചെയ്തു.