വളാഞ്ചേരി: പതിമൂന്നുകാരനു ബലമായി മദ്യം നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. ഇരിന്പിളിയം മങ്കേരി കട്ടച്ചിറ കബീർ എന്ന മായാ കബീർ (38) ആണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. മൂന്നാഴ്ച മുന്പു വളാഞ്ചേരിക്കടുത്ത പറന്പിൽ വച്ചാണ് സംഭവം. നിർബന്ധിപ്പിച്ചു സിഗരറ്റ് വലിപ്പിച്ചും മദ്യം കഴിപ്പിച്ചതിനും ശേഷം പ്രതി പീഡിപ്പിച്ചതെന്നാണ് പരാതി.
സംഭവശേഷം മുങ്ങിയ കബീർ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നു പെരിന്തൽമണ്ണയിലെ സുഹൃത്തിനെ കബീർ അന്വേഷിച്ചു പോകുന്നതിനിടയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പോലീസ് പിടികൂടുകയായിരുന്നു.
പെരിന്തൽമണ്ണ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് വളാഞ്ചേരി സിഐ പി. പ്രമോദും സംഘവുമാണ് പിടികൂടിയത്. വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളിൽ മണൽക്കടത്ത്, കഞ്ചാവ് കേസുകൾ ഇയാൾക്കെതിരെയുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.