കളമശേരി: കളമശേരി നഗരസഭാ പരിധിയിൽ പുന്നക്കാട്ട് വാർഡിൽ പുതുവായിമൂലയിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കൾ വീട് ശുചിയായാക്കാൻ എന്ന വ്യാജേനെ കൂട്ടിക്കൊകൊണ്ടുപോയി മാനഭംഗം ചെയ്തതായി പരാതി.
കളമശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശിയായ മണിറാം(55) എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിലെ പ്രതികളായ യുവാക്കൾ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.