കായംകുളം:ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിവന്ന ആറുപേരെ പോലീസ് പിടികൂടി. കായംകുളം, ചിറക്കടവത്ത് പ്രവർത്തിച്ചു വന്ന സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് രണ്ട് സ്ത്രീകളും, മൂന്ന് പുരുഷന്മാരും, ലോഡ്ജ് ജീവനക്കാരനും ഉൾപ്പടെ ആറുപേരെ പോലീസ് പിടികൂടിയത് .
പത്തനംതിട്ട മൈലപ്പറ, ചീന്തൽത്തടംവലിയ തറയിൽ , സത്യൻ (52),മെഴുവേലി, കാരിത്തോട്ട മരോട്ടി തടത്തിൽ അരുണ്‍ രാജ് (27) , മെഴുവേലി, കാരിത്തോട്ട, ലക്ഷ്മിപുരംവീട്ടിൽ പ്രിൻസ് (38),പത്തനംതിട്ട സ്വദേശിനികളായ രണ്ട് സ്ത്രീകൾ , ലോഡ്ജ് ജീവനക്കാരനായ കായംകുളം പെരിങ്ങാല, മോടത്തു കിഴക്കതിൽ മുരളീധരൻപിള്ള എന്നിവരെയാണ് കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെഅറസ്റ്റ് ചെയ്തത്.
ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്സ്. സുരേന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.ലോഡ്ജ് ഉടമക്കെതിരെയും കേസ്എടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പുതുതായി ആരംഭിച്ച ഓപ്പറേഷൻ തണ്ടറിലേക്ക് ലഭിച്ച വിവരത്തിനെ തുടർന്നായിരുന്നു നടപടി