കഴക്കൂട്ടം : പത്തുവയസുള്ള ബാലികയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ .ചാന്നാങ്കര ജന്മി മുക്കിൽ തോപ്പിൽ ഗോപികാ ഹൗസിൽ വിക്രമനെയാണ് കഠിനംകുളം പോലീസ് അറസ്റ്റുചെയ്തത് .വീട്ടിൽ പെൺകുട്ടിയും അമ്മുമ്മയും മാത്രമുള്ളപ്പോൾ പ്രതി ആദ്യം അമ്മുമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു ഇത് കണ്ടുകൊണ്ട് പെൺകുട്ടി കയറി വന്നപ്പോൾ വിക്രമൻ തിരികെ വീട്ടിലേക്കു പോയി .
ജോലി കഴിഞ്ഞു വീട്ടിലേക്കു വന്ന പെൺകുട്ടിയുടെ അമ്മയോട് അമ്മുമ്മ നടന്നകാര്യം പറഞ്ഞതിനെ തുടർന്ന് പ്രതിയുടെ ഭാര്യയെ വിളിക്കുവാൻ പെൺകുട്ടിയെ പറഞ്ഞയക്കുകയും ചെയ്തു .കുട്ടി വീട്ടിലെത്തിയപ്പോൾ പ്രതി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് തുടർന്ന് കുട്ടിയെ വീടിനകത്തു കയറ്റി പീഡിപ്പിച്ചു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു